കോഹ്ലിയേ ഇന്ന് കാത്തിരിക്കുന്ന നേട്ടങ്ങൾ ഇതാ
കോഹ്ലിയേ ഇന്ന് കാത്തിരിക്കുന്ന നേട്ടങ്ങൾ ഇതാ
വിരാട് കോഹ്ലി ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റസ്മാനാണ്. ഒരു പക്ഷെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റസ്മാനും. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി മോശം ഫോമിലായിരുന്ന താരം തുടർച്ചയായി സെഞ്ച്വറികൾ നേടി കൊണ്ട് തിരകെ വരുകയാണ്. മാത്രമല്ല റെക്കോർഡുകളുടെ കളിതോഴനായ കോഹ്ലിയേ ഇന്ന് അനേകം റെക്കോർഡുകളുമാണ് കാത്തിരിക്കുന്നത്.
ഇന്നത്തെ മത്സരത്തിലെ വെറും 67 റൺസ് കൂടി സ്വന്തമാക്കിയാൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ മഹേലയേ മറികടന്നു കോഹ്ലിക്ക് അഞ്ചാം സ്ഥാനത്ത് എത്താം.ഇന്നത്തെ മത്സരത്തിൽ ഒരു സെഞ്ച്വറി കൂടി നേടിയാൽ ഏകദിനത്തിൽ സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായി കോഹ്ലിക്ക് മാറാം.നിലവിൽ സച്ചിനും കോഹ്ലിക്ക് ഇരുപത് സെഞ്ച്വറികൾ വീതമാണ് ഉള്ളത്.ഇന്നത്തെ മത്സരത്തിൽ ഒരു സെഞ്ച്വറി കൂടി സ്വന്തമാക്കിയാൽ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ രണ്ട് തവണ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവും ആദ്യത്തെ ഇന്ത്യൻ താരവുമായി കോഹ്ലിക്ക് മാറാം. ആദ്യത്തെ താരം ബാബർ അസമാണ്.
ഇന്ത്യ ശ്രീ ലങ്ക രണ്ടാം ഏകദിനം ഉച്ചക്ക് 1:30 ക്ക് ആരംഭിക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ടസ്റ്റാറിലും മത്സരം തത്സമയം കാണാം. കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page